പി.വി അന്‍വറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പരാജയഭീതി മൂലം; കെ.ടി ജലീല്‍

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ തടഞ്ഞത് പരാജയഭീതി മൂലമെന്ന് മന്ത്രി കെ ടി ജലീല്‍. എല്‍ഡിഎഫ് ആ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. തനിക്കും സമാനമായ സാഹചര്യം ഇന്നലെ ഉണ്ടായതായി മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇത്തവണ മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വില പോയില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് പറഞ്ഞു.

Top