പി വി അന്‍വര്‍ എംഎല്‍എയെ വധിക്കാന്‍ ഗൂഢാലോചന ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

arrest

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂര്‍ പഴയങ്ങാടി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം അന്‍വറിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അന്‍വറിന്റെ പരാതിയില്‍ ഷൗക്കത്തിനെതിരെ മലപ്പുറം പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top