കർണ്ണാടക ക്വാറി ഇടപാട് കേസ്: പിവി അൻവര്‍ മൂന്നാം വട്ടവും ഇഡിക്ക് മുന്നിൽ

കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ട് പിവി അൻവര്‍ എംഎൽഎയെ ചോദ്യം ചെയ്യലിനായി വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. ഇഡിക്ക് മുന്നിൽ മൂന്നാം വട്ടമാണ് അൻവര്‍ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പിവി അൻവറിന്റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ‍ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.

Top