റഷ്യയെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് സിഐഎ ; ട്രംപിന് നന്ദി അറിയിച്ച് വ്‌ളാഡിമിര്‍ പുടിന്‍

വാഷിംഗ്ടൺ : റഷ്യ നേരിടേണ്ടിയിരുന്ന ഒരു വലിയ ഭീകരാക്രമണത്തിൽ നിന്ന് രക്ഷിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

റഷ്യയിലെ പ്രധാനനഗരമായ സെന്റ് പീറ്റേഴ്സ്ബർഗ് ലക്ഷ്യമിട്ട ഭീകരാക്രമണം സിഐഎ കൈമാറിയ വിവരത്തിലൂടെ റഷ്യൻ ഭരണകൂടത്തിന് തകർക്കാൻ കഴിഞ്ഞിരുന്നു.

ഇത്തരത്തിൽ റഷ്യയിലെ ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് വ്ളാഡിമിർ പുടിൻ നന്ദി അറിയിച്ചുവെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. റഷ്യയും ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരുന്നു.

അമേരിക്കയുടെ സിഐഎ നൽകിയ രഹസ്യ വിവരം അനുസരിച്ച് ചാവേർ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറസ്റ്റ് ചെയ്തിരുന്നു.

സിഐഎ ‍മേധാവി മൈക്ക് പോംപിയോയ്ക്കും പുടിൻ നന്ദി അറിയിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെ ട്രംപും പോംപിയോയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Top