പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാർത്ഥ്യമാണ്: ​ഗ്രി​ഗറി യവിലൻസ്കി

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അവ യാഥാർത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ​ഗ്രി​ഗറി യവിലൻസ്കി. ഉക്രെയിന്റെ മേൽ ആണവായുധം പ്രയോ​ഗിക്കുമെന്നുള്ള പുടിന്റെ ഭീഷണിലാണ് ​ഗ്രി​ഗറി യവിലൻസ്കിന്റെ പ്രതികരണം.

ന്യൂ ക്ലിയർ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. ക്രൈമിയ തിരിച്ചുപിടിക്കാൻ ഉക്രെയിൻ ശ്രമിച്ചാൽ അത്തരത്തിലൊരു ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ​ഗ്രി​ഗറി പറഞ്ഞു. പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ​ഗൗരവകരമായ വിഷയമാണ്. നിലവിലെ സാ​ഹചര്യത്തിൽ ഇത് വെറുതെയല്ല, സീരിയസ് ആയാണ് കണക്കിലെടുക്കേണ്ടതെന്നും ​ഗ്രി​ഗറി പറഞ്ഞു.

ഉക്രെയിന് അമേരിക്ക പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഏതു സമയത്തും ആണവായുധം പ്രയോ​ഗിക്കാൻ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. നാറ്റോക്ക് കീഴിലുള്ള രാജ്യങ്ങളെല്ലാം നമ്മുടെ ജനതയെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമുക്കെങ്ങനെ ആണവായുധം പ്രയോ​ഗിക്കാതിരിക്കാൻ കഴിയുമെന്നായിരുന്നു പുടിന്റെ പരാമർശം. കോടിക്കണക്കിന് ഡോളറുകളുടെ ആയുധങ്ങളാണ് ഉക്രയിന് അവർ വിതരണം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞിരുന്നു. റഷ്യയെ തകർക്കലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലരക്ഷ്യമെന്നും പറഞ്ഞ പുടിൻ ഉക്രെയിന് മേൽ ആണവായുധം പ്രയോ​ഗിക്കാനും തയ്യാറാണെന്നും ആവർത്തിച്ചിരുന്നു.

Top