പുതുവൈപ്പിനിലെ പൊലീസ് നടപടി ; കമ്മീഷണറോട് ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. സമരക്കാരെ നേരിട്ട പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ ഡി.ജി.പി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

Top