പുതുപ്പള്ളിയിൽ ആകെ 182 പോളിങ് സ്റ്റേഷനുകൾ; പോളിങ് സാമഗ്രികൾ വിതരണം ചെയ്തു, നാളെ ജനവിധി

കോട്ടയം : പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. കോട്ടയം ബസേലിയസ് കോളജിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ ജില്ലാ ഇലക്‌ഷൻ ഓഫിസറും ജില്ലാ കലക്ടറുമായ വി.വിഘ്‍നേശ്വരി, റിട്ടേണിങ് ഓഫിസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണു പുറത്തെടുത്തു വിവിധ പോളിങ് സ്റ്റേഷനുകളിലേക്കു വിതരണം ചെയ്തത്.

പോളിങ് സാമഗ്രികളുടെ വിതരണത്തിനായി അഞ്ച് കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. 182 പോളിങ് സ്റ്റേഷനുകളിലേക്കാണു പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്. പോളിങ് ഉദ്യോഗസ്ഥരെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനായി 54 വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. 228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളുമാണ് ഉപതിരെഞ്ഞെടുപ്പിനായി തയാറാക്കിയിട്ടുള്ളത്. കൂടാതെ 19 വിവിപാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്.

Top