പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

വയനാട്: പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

പുത്തുമലയില്‍ നിന്നും ഇതിനോടകം 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും അഞ്ച് മൃതദേഹങ്ങല്‍ കണ്ടെത്താനുണ്ട്. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

Top