സാമി സ്‌ക്വയറിലെ ‘പുതു മെട്രോ റെയില്‍’ വീഡിയോ ഗാനം പുറത്തുവിട്ടു

saamy 2

ചിയാന്‍ വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സാമി സ്‌ക്വയറിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ പുതു മെട്രോ റെയില്‍’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ദേവി ശ്രീ പ്രസാദിന്റെ വരികള്‍ക്ക് അദ്ദേഹം തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്. വിക്രമും കീര്‍ത്തി സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെ ബോബി സിംഹയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സിംഹയുടെ ലുക്കുകള്‍ തീരുമാനിച്ചത്.

പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി.ടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

Top