കൊല്ലത്ത് നവജാതശിശുവിനെ കൊന്നത് അമ്മ; പുത്തൂര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പുത്തൂര്‍ സ്വദേശിയായ അമ്പിളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊന്നത് അമ്പിളിയാണെന്നും ഇതിന് ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ കുട്ടി വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരിക്കലിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ എന്തോ വലിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകാണ് നാട്ടുകാരെ അറിയിച്ചത്. മൂന്നു ദിവസം മാത്രമാണ് കുഞ്ഞിന് പ്രായമുണ്ടായിരുന്നത്.

Top