Puthiya Niyamam Malayalam Movie; nayanthara dubbing

എ.കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തില്‍ നയനതാര തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നു. മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് നല്‍കിയിക്കുന്ന ശബ്ദത്തില്‍ താരം പൂര്‍ണ സംതൃപ്തയല്ല.

അതുകൊണ്ട് തന്റെ ശബ്ദം തന്നെ നല്‍കണമെന്ന ആഗ്രഹം നയന്‍താര സംവിധായകനെ അറിയിക്കുകയായിരുന്നു. നയന്‍താര തന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കണമെന്ന ആഗ്രഹം പറഞ്ഞു.

മൂന്ന് ദിവസത്തിന് ശേഷം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ട്രയല്‍ നടത്തും. എല്ലാം ശരിയാവുകയാണെങ്കില്‍ അവര്‍ തന്നെ ശബ്ദം നല്‍കുന്നത് ഞങ്ങള്‍ക്കും സന്തോഷമെന്ന് സംവിധായകന്‍ പറഞ്ഞു.

Top