Puthan Panam Official Teaser

നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോഡുകാരന്‍ സ്വര്‍ണ വ്യാപാരിയായി മമ്മൂട്ടി എത്തുന്ന പുത്തന്‍ പണത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് പുത്തന്‍പണം: രഞ്ജിത് ഉള്‍പ്പടെ മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കുശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണിത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുത്തന്‍പണം എന്ന പേരില്‍ ചിത്രം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Top