ഈഗോ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കത്തിക്കരുത്: ചേതന്‍ ഭഗത്

മുംബൈ: കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. പൗരത്വ നിയമവും എന്‍.ആര്‍.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു.

രാജ്യം നേരിടുന്നസാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജെ.എന്‍.യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ചേതന്‍ ഭഗത് വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ചേതന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Top