ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ പുഷ്‌കര്‍ സിങ് ധാമി

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമി. സംസ്ഥാന ബിജെപി നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയായി പുഷ്‌കറിനെ തിരഞ്ഞെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ധാമിയുടെ പേര് പ്രഖ്യാപിച്ചത്. യോഗത്തില്‍ ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. ഖാതിമ നിയോജകമണ്ഡലത്തെയാണ് ധാമി പ്രതിനിധീകരിക്കുന്നത്.

തിരഥ് സിങ് റാവത്തിന്റെ രാജിയെ തുടര്‍ന്നാണ് ധാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത് നാലു മാസം മുമ്പാണ്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി,

നിയമസഭാംഗമല്ലാത്ത തിരഥിനെ ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പു നടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

 

Top