വീരമൃത്യുവരിച്ച ജവാന്മാര്‍ക്കായി പുഷ്അപ്പ് ചലഞ്ച് നടത്തി സച്ചിന്‍ (വീഡിയോ)

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് വേണ്ടി പുഷ്അപ്പ് എടുത്ത് സച്ചിന്‍. ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി നടത്തിയ ധനസമാഹരണ പരിപാടിയിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ 10 പുഷ്അപ്പ് എടുത്തത്. ധന സമാഹരണ പരിപാടിയുടെ ഭാഗമായി മാരത്തണും പുഷ്അപ്പ് ചലഞ്ചുമായിരുന്നു സംഘടിപ്പിച്ചിരുന്നത്.

ഡല്‍ഹിയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്അപ്പ് എടുക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു പ്രോഗ്രാമില്‍ സച്ചിന്‍ മുന്നോട്ടു വെച്ചത്.

Top