Purvanchalsena writes posters against kanhaiya kumar

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂര്‍വാഞ്ചല്‍ സേന എന്ന പേരിലാണ് ഡല്‍ഹി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കനയ്യയെ വെടിവച്ചു കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നാണ് പോസ്റ്ററിലെ പ്രഖ്യാപനം. സംഘടന ഏതാണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. പൂര്‍വാഞ്ചല്‍ സേന എന്ന പേരു മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

അതേസമയം കനയ്യയുടെ നാക്ക് അരിഞ്ഞെടുക്കുന്നവര്‍ക്ക് സ്വന്തം നിലയ്ക്ക് പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ച് യുവമോര്‍ച്ച നേതാവ് രംഗത്തെത്തി. ഡല്‍ഹിയിലെ ബദുവാന്‍ ജില്ലയില്‍ നിന്നുള്ള യുവമോര്‍ച്ച ജില്ലാമേധാവി കുല്‍ദീപ് വാഷ്‌നിയാണ് കനയ്യയുടെ നാക്ക് അരിഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപിക്കും മോദിക്കും എതിരെയാണ് കനയ്യ സംസാരിച്ചത്. ദേശവിരുദ്ദ മുദ്രാവാക്യം വിളിച്ചു. അവന്റെ നാവ് അറുത്തെടുത്താല്‍ 5 ലക്ഷം രൂപ നല്‍കുമെന്നും കുല്‍ദീപ് വ്യക്തമാക്കി.

Top