സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാറിയും ഹൈബ്രിഡിലേക്ക്

Ferrari

ലിനീകരണ തോത്‌ കുറയ്ക്കുന്നതു ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാറി കാറുകള്‍ ഹൈബ്രിഡ് ആക്കുന്നു. പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് ആയി ഓടുന്ന സംവിധാനമാണ് പുതിയ കാറുകളില്‍ ഉപയോഗിക്കുന്നത്.

2022ഓടെ ഫെരാറി നിരയിലെ 60 ശതമാനം കാര്‍ മോഡലുകളാണ് ഹൈബ്രിഡ് ആക്കാന്‍ ആലോചിക്കുന്നത്. ഫെരാറിയുടെ ആദ്യ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ പ്യൂറോസങ് ഇതിനുശേഷം വിപണിയിലെത്തുമെന്നാണ് സൂചന.

മൊത്തം 15 പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. അന്തരീക്ഷ മലിനീകരണം മുന്‍ നിര്‍ത്തി ഫെരാറി കാറുകള്‍ക്ക് ലോകമെമ്പാടും കൂടുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Top