പുണ്യാളന്‍ അഗര്‍ബത്തീസിനു കൂട്ടായ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ആനയും ആനപ്പിണ്ടവും ചന്ദനത്തിരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി. കൂടാതെ അജു വര്‍ഗീസിന്റെ ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വേഷങ്ങളായിരുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

പ്രേതത്തിനു ശേഷം രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

Top