നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് പുന്നല ശ്രീകുമാർ

കൊച്ചി : നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്നും വിവാദങ്ങള്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ കൂട്ടായ്മയെ നയിക്കുമെന്നും കെപിഎംഎസ് നേതാവ് കൂടിയായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.

പിന്നോക്ക അവകാശ സംരക്ഷണം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. നവോത്ഥാന സ്മൃതി യാത്രയടക്കം നിശ്ചയിച്ച എല്ലാ പരിപാടികളും നടക്കുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകള്‍ സമിതി വിടുമെന്ന് പ്രഖ്യാപിച്ചത്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ചില സംഘടനകളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഹിന്ദു പാര്‍ലമെന്റ് അധ്യക്ഷന്‍ സി.പി സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു.

Top