സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍

സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി പഞ്ചാബ് സര്‍ക്കാര്‍. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായാണ് സര്‍ക്കാര്‍ ഗതാഗതം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുന്നത്.

ബസ്സുകള്‍ക്കും ടെമ്പോകള്‍ക്കും ഇത് ബാധകമാണ്. ആളുകള്‍ സംഘം കൂടി നില്‍ക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാറിന്റെ നിര്‍ദേശം. അതോടൊപ്പം തന്നെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബില്‍ നിലവില്‍ ഒരു വൈറസ് ബാധ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top