ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങിലേക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് അമരീന്ദര്‍ സിംഗ്

അമൃത്സര്‍: കര്‍താര്‍പുര്‍ സാഹിബ് ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങിലേക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിരസിച്ചു.

തന്റെ സംസ്ഥാനത്ത് നിരന്തരമായി ഭീകരാക്രമണങ്ങള്‍ നടക്കുകയാണെന്നും ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം വധിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. അതിനാല്‍ തന്നെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പാക്കിസ്ഥാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ സുഷമയും ക്ഷണം നിരസിച്ചിരുന്നു.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തികള്‍ കടന്നു പോകുന്ന ഇടനാഴിക്ക് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കല്ല് ഇടുന്ന ചടങ്ങാണ് ബുധനാഴ്ച നടക്കാന്‍ ഇരിക്കുന്നത്.

Top