കർഷകർക്ക് കമ്പിളി പുതപ്പ്‌ വാങ്ങാൻ ഒരു കോടി നൽകി ദിൽജിത്

ഡൽഹി: കർഷക സമരത്തിൽ വീണ്ടും കർഷകർക്ക് കരുത്ത് നൽകി പഞ്ചാബി ഗായകൻ ദിൽജിത് ദോസാൻഝ്. ഡൽഹിയിൽ കർഷകർക്ക് തണുപ്പിനെ അതിജീവിക്കാനായി കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകിയിരിക്കുകയാണ് ദിൽജിത്. ഗായകൻ‍ സിൻഘയാണ് ഈ കാര്യം ഇൻസ്റ്റാഗ്രാം വഴി അറിയിച്ചത്. നേരത്തെ, ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ദിൽജിത് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത് വിമർശനമുന്നയിച്ചിരുന്നു.

കർഷക സമരത്തിനെത്തിയ മൊഹിന്ദർ കൗർ എന്ന വയോധികയെ, ബിൽകിസ് ബാനുവായി ചിത്രീകരിക്കുകയും 100 രൂപ കൊടുത്താൽ ഏത് സമരത്തിനും ലഭിക്കുന്ന ദാദിയെന്നുമായിരുന്നു കങ്കണയുടെ പരാമർശം. ഇതിനെതിരെയായിരുന്നു ദിൽജിത്തിന്റെ പ്രതികരണം. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിർന്നവരെ ഏങ്ങിനെ ബഹുമാനിക്കണമെന്ന് തങ്ങൾ പഠിപ്പിക്കാമെന്നും ദിൽജിത്ത് കുറിച്ചു. സർക്കാറിനോട് ഞാൻ അപേക്ഷിക്കുന്നു, പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറരുത്. നമുക്ക് അന്നം തരുന്നവരാണ് ഇവർ. കർഷകർ എന്താണോ പറയുന്നത് അത് സർക്കാർ കേൾക്കാനുള്ള മനസ്സു കാണിക്കണം- ദിൽജിത് പറഞ്ഞു.

Top