ഗതാഗത നിയമം തെറ്റിച്ചു; ഐജിയുടെ വാഹനത്തിനുമേലില്‍ പിഴ ചുമത്തി

താഗത നിയമം ലംഘിച്ചതിന് ഐജിക്കും പിഴ ചുമത്തി പൊലീസ്. പഞ്ചാബിലെ പൊലീസ് ഐജിക്കാണ് ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിഴ ചുമത്തിയത്. വാഹനം സിഗ്‌നലില്‍ സീബ്രാ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയതിന്റെ പേരിലാണ് പിഴ ചുമത്തിയത്.

പ്രത്യേക സുരക്ഷ വിഭാഗത്തിന്റെ കീഴിലുള്ള വാഹനമാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. രജിസ്ട്രേഷന്‍ രേഖയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ പേരാണ് വാഹന ഉടമയുടെ പേരിന്റെ സ്ഥാനത്ത് നല്‍കിയിട്ടുള്ളത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ എന്ന വാഹനമാണ് സിഗ്‌നലില്‍ സീബ്രാ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയതിന് പിഴ നല്‍കേണ്ടി വന്നത്. വാഹനം സീബ്രാ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയിട്ടത് മറ്റൊരു ഡ്രൈവര്‍ മൊബൈലില്‍ പകര്‍ത്തുകയും ഈ ദൃശ്യം പൊലീസിന് നല്‍കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന്‌ 500 രൂപയാണ് പിഴ ചുമത്തിയത്. എന്നാല്‍, ഉത്തരവാദിത്തപ്പെട്ടയാള്‍ നിയമം ലംഘിച്ചത് കണക്കിലെടുത്ത് ഇരട്ടി പിഴ ചുമത്തുകയും ചെയ്തു. വാഹനത്തിന്റെ രേഖകളില്‍ ഉടമ ഐജി ആണെങ്കിലും ഈ വാഹനം അദ്ദേഹം ഉപയോഗിക്കാറുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Top