പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ റേറ്റിംഗ് ഉയര്‍ത്തി

ന്യൂഡല്‍ഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ റേറ്റിംഗ് ഉയര്‍ത്തി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവയുമായി പിഎന്‍ബി ലയിക്കുന്നതിനെത്തുടര്‍ന്നാണ് റേറ്റിംഗ് ഉയര്‍ത്തിയത്.

ആഭ്യന്തര- വിദേശ കറന്‍സി ഡെപ്പോസിറ്റ് റേറ്റിംഗുകളും മൂഡീസ് പ്രഖ്യാപിച്ചു. കനറാ ബാങ്ക്, ഒബിസി, സിന്‍ഡിക്കറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയ്ക്ക് ബിഎഎ 3/P-3 റേറ്റിംഗ് ആണ് നല്കിയത്. അതേസമയം പിഎന്‍ബിക്ക് BA1/NP റേറ്റിംഗ് നല്കിയതായും മൂഡീസ് ഇന്‍വസറ്റേഴ്‌സ് സര്‍വീസ് അറിയിച്ചു.

Top