Punjab National Bank tells customers to update KYC by Oct 1, or face account block

Punjab National Bank

ന്യൂഡല്‍ഹി: തിരിച്ചറിയല്‍രേഖ സമര്‍പ്പിക്കാതിരുന്നാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഇടപാടുകാരുടെ എല്ലാ കൈമാറ്റങ്ങളും തടയുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്.

എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ളവ സേവനങ്ങള്‍ അനുവദിക്കില്ലെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

റിസര്‍ ബാങ്ക് നിര്‍ദേശമനുസരിച്ച് നിശ്ചിത ഇടവേളകളില്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ അവരുടെ തിരിച്ചറിയല്‍ രേഖ അതാതു ബാങ്കുകളില്‍ ഹാജരാക്കണം.

പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും.

ബാങ്ക് സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് കാലാകാലങ്ങളില്‍ ഇടപാടുകാരുടെ വിവരങ്ങള്‍ ബാങ്കുകള്‍ പുതുക്കുന്നത്.

Top