മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട് മോദിയ്‌ക്കെതിരെ രാഹുല്‍; പ്രതികരിച്ച് ബി.ജെ.പി

Mehul Choksy

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സർക്കാർ തിരയുന്ന വജ്ര വ്യവസായി മെഹുൽ ചോക്സി ആന്റിഗയിൽ പൗരത്വം നേടിയതുമായി ബന്ധപ്പെട്ട് വിഷയം രാഷ്ട്രീയത്തിലും വിവാദമാകുന്നു.

2015ലെ ഒരു വീഡിയോ പുറത്തുവിട്ടാണ് രാഹുൽ ഗാന്ധി ഒടുവിൽ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. വീഡിയോയിൽ മെഹുൽ ചോക്സിയെ മെഹുൽ ഭായ് എന്നായിരുന്നു മോദി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ മെഹുൽ ചോക്സിക്ക് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ പ്രമുഖരുമായുള്ള ബന്ധത്തെ കുറിച്ച് ചോക്സിയുടെ വക്കീൽ നടത്തിയ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇതിനെതിരെ രംഗത്തെത്തിയത്. 2012-14 യു.പി.എ സർക്കാരിന്റെ കാലത്ത് മെഹുൽ ചോക്സിയുടെ സമ്പത്തിലുണ്ടായ അമ്പരപ്പിക്കുന്ന വളർച്ചയും ബി.ജെ.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2017 മെയ് മാസത്തിലാണ് ചോക്സി പൗരത്വത്തിനായി അപേക്ഷിച്ചതെന്നും അതിനായി ഇന്ത്യൻ സർക്കാർ ക്ലീൻ ചിറ്റ് നൽകിയിരുന്നെന്നും ആന്റിഗ സർക്കാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Top