പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലും കോഴിക്കോട് കോർപറേഷനിലും എത്തി കൂടുതൽ തെളിവുകളും ശേഖരിക്കും.

കോർപ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ തിരിമറിയാണ് നടന്നത്. ഇതിൽ എട്ട് അക്കൗണ്ടുകൾ കോർപറേഷന്റേതാണ്. ഒൻപത് എണ്ണം വ്യക്തികളുടേയും സ്ഥാപനങ്ങളുടേതുമാണ്. നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ കോർപറേഷൻ ബാങ്കിന് അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.

Top