പഞ്ചാബ് നാഷണല്‍ ബാങ്കിന് ജൂണ്‍ മാസത്തില്‍ 940 കോടി രൂപയുടെ അറ്റനഷ്ടം

punjab-natioanal-bank

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുറത്ത് വിട്ടു. 940 കോടി രൂപയുടെ അറ്റ നഷ്ടമാണ് ജൂണ്‍ പാദത്തില്‍ പി എന്‍ ബി രേഖപ്പെടുത്തിയത്. 2017ല്‍ ഇതേ പാദത്തില്‍ 343 കോടി രൂപയുടെ അറ്റ ലാഭമാണ്‌ രേഖപ്പെടുത്തിയത്. അതേ സമയം മാര്‍ച്ച് പാദത്തിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തില്‍ നഷ്ടം കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ 13,417 കോടി രൂപയുടെ റെക്കോഡ് നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. 18.26 ശതമാനമാണ് ജൂണ്‍ പാദത്തിലെ പി എന്‍ ബിയുടെ മൊത്തം നിഷ്‌ക്രിയാസ്തി അനുപാതമുള്ളത്. മാര്‍ച്ച് പാദത്തില്‍ 18. 39 ശതമാനവും, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 13.66 ശതമാനവുമായിരുന്നു ബാങ്കിന്റെ മൊത്തം എന്‍ പി എ അനുപാതം. ജൂണ്‍ പാദത്തില്‍ 4982 കോടി രൂപയാണ് കിട്ടാക്കടം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബാങ്ക് നീക്കിവെച്ചത്.

Top