സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബിലെ എംഎല്‍എമാര്‍

ചണ്ഡിഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബിലെ എംഎല്‍എമാര്‍.

കോണ്‍ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍ സിംഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സൈനികവാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.2500 ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍.

Top