പഞ്ചാബിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്; നിയമസഭ പ്രത്യേക സമ്മേളനം റദ്ദാക്കി

ഡൽഹി : പഞ്ചാബിലും സർക്കാരും ഗവർണറും തമ്മിൽ പോര്. നാളെ നടക്കാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവർണർ ബൻവാരിലാൽ പുരോഹിത് റദാക്കി. വിശ്വാസ വോട്ടെടുപ്പിനായി വിളിച്ച് സമ്മേളനമാണ് ഗവർണർ തടഞ്ഞത്. വിശ്വാസ പ്രമേയത്തിനായി വേണ്ടി മാത്രം നിയമസഭ സമ്മേളനം വിളക്കാൻ ചട്ടമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗവർണർ വ്യക്തമാക്കി. ഗവർണർക്കെതിരെ എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ജനാധിപത്യം അവസാനിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ആരോപിച്ചു.

അതേസമയം, ഗവർണറുടെ നടപടിയെ പഞ്ചാബ് കോൺഗ്രസ് സ്വാഗതം ചെയ്തു. വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ ഉത്തരവാണ് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് ബുധനാഴ്ച റദ്ദാക്കിയത്. വിശ്വാസ പ്രമേയം പാസാക്കാനാണ് സംസ്ഥാന സർക്കാർ സമ്മേളനം വിളിച്ചത്. മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർ നിരസിക്കുന്നതെങ്ങനെയെന്നും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയതാണ്. ഓപ്പറേഷൻ താമര പരാജയപ്പെട്ടതോടെയാണ് മുകളിൽ നിന്ന് വിളി വന്നു. തുടർന്നാണ് അനുമതി റദ്ദാക്കിയത് – കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു.

Top