പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; പത്ത് മരണം, 50ഓളം പേര്‍ കുടുങ്ങി കിടക്കുന്നു

അമൃത്സര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊലപ്പെട്ടു. 50 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തുപേരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്.

ഗുര്‍ദാസ്പൂരിലെ ബട്ടാല പ്രദേശത്തെ പടക്ക നിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തില്‍ ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Top