punjab Elections Live: Congress Pushed Punjab into Terrorism, Says PM Modi

ഛണ്ഡിഗഡ്: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ് അതുകൊണ്ടാണ് ഇവിടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന ഒരു സര്‍ക്കാരിനെയാണ് ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫരീദ്‌കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെക്കുറിച്ച് ചിലര്‍ മോശം വാക്കുകള്‍ പറയുന്നു. സത്യസന്ധരല്ലാത്ത ആളുകള്‍ ബാദല്‍ സാഹബിനെക്കുറിച്ച് നല്ലതു പറയുമെന്ന് കരുതുന്നില്ല. അങ്ങനെയുള്ളവര്‍ പഞ്ചാബിലെ ജനത്തിന്റെ ക്ഷേമത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകുമെന്നു മോദി ചോദിച്ചു.

കൂടാതെ കോണ്‍ഗ്രസ്സുകാര്‍ പഞ്ചാബിലെ യുവാക്കളെ ഭീകരരായും മറ്റു ചിലര്‍ അവരെ ലഹരിമരുന്ന് അടിമകളായും ചിത്രീകരിക്കുകയാണെന്നും മോദി പറഞ്ഞു.

കര്‍ഷകരുടെയും ജനത്തിന്റെയും ക്ഷേമത്തിനായി പോരാടാന്‍ ബാദല്‍ സാഹബിനു മാത്രമേ സാധിക്കുവെന്നും മോദി വ്യക്തമാക്കി.

കര്‍ഷകരുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് പ്രധാന്‍ മന്ത്രി ”കൃഷി സിന്‍ചായ് യോജന” കൊണ്ടുവന്നത്. അധികം താമസിക്കാതെ പഞ്ചാബില്‍ എഥനോള്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കുമെന്നും മോദി പറഞ്ഞു.

അടുത്ത മാസം നാലിനാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്‌. മാര്‍ച്ച് 11ന് ഫലം പുറത്തുവരും.

Top