പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നാളെ അറിയാം

പഞ്ചാബ്: കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. അഭിപ്രായ വോട്ടെടുപ്പില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് മുന്‍ തൂക്കമങ്കിലും, ചന്നിയുടെ മരുമകന്റെ അറസ്റ്റോടെ പാര്‍ട്ടി പ്രതിരോധത്തിലായി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പഞ്ചാബിലെത്തും.

ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം ജനഹിതം തേടിയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയാണ് ജന പിന്തുണയില്‍ ഒന്നാമനായത്. എന്നാല്‍ കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ചന്നിക്ക് മേല്‍ കരിനിഴല്‍ വീണു.

 

 

Top