പ്രചാരണത്തിനിടെ സംഘർഷം; അകാലിദൾ പ്രവർത്തകൻ പഞ്ചാബിൽ കൊല്ലപ്പെട്ടു

ഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അകാലിദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുപ്പത്തിനാല് വയസുകാരന്‍ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അകാലിദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്നു ഇയാള്‍. സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേ സമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത്ത് ചന്നിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗായകനുമായ സിദ്ദു മൂസെവാല യ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്

 

 

Top