അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പഞ്ചാബ് മുഖ്യമന്ത്രി ഇസ്രായേലില്‍

ഛണ്ഡിഗര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ജൂതരാജ്യവുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫാം മേഖലകളുടെ ഉന്നമനമാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. അമൃതസറിലെ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അപകടത്തില്‍ 59 പേര്‍ മരണപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് ഇസ്രയേല്‍ യാത്ര പോയതെന്ന് അധികൃതര്‍ അറിയിച്ചു.

മലിനീകരണ വിഷയത്തിലും പരസ്പര സഹകരണം ഉണ്ടാക്കാനും സാങ്കേതിക വിദ്യകള്‍ കൈമാറാനും ധാരണയുണ്ടാക്കും. പഞ്ചാബി അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും ചെല്‍അവീവ് യൂണിവേള്‌സിറ്റിയും കാര്‍ഷിക സാങ്കേതിക വിദ്യയുടെ കാര്ത്തില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജലസേചനത്തെ സംബന്ധിച്ചുള്ളതാണ് മറ്റ് ചര്‍ച്ചകള്‍. കന്നുകാലി കൃഷിയിലും ഇസ്രയേലിന്റെ ഭാഗത്ത് വലിയ സാങ്കേതികത ഉണ്ട്. ഇതെല്ലാം പങ്കുവയ്ക്കുന്നത് പഞ്ചാബിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മധുരനാരങ്ങ കൃഷിയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പഞ്ചാബ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 1918ലെ ഹൈഫാ വിമോചന യുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാരുടെ ശവകുടീരവും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സന്ദര്‍ശിക്കും.

Top