കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുമായി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: കോവിഡ് ബാധിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുമായി പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയാറായതായും ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുള്ളത്. അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.

Top