കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന കര്‍ഷക സമരത്തില്‍ ആദ്യമായി നീരസം അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സമരം പഞ്ചാബിന്റെ വികസനത്തെ ബാധിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെരുത്താന്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് സമരം നടത്തണമെന്നും പഞ്ചാബിനെ സമരത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അമരീന്ദ്രര്‍ സിംഗ് പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണു ലക്ഷ്യമെങ്കില്‍ നിങ്ങളുടെ പ്രതിഷേധം ഡല്‍ഹിയിലേക്കു മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്’ അമരീന്ദര്‍ സിംഗ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണു കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഇതു ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Top