കേന്ദ്രം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുകയും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുകയും വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ പ്രതിരോധ മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയാണ്.

എന്നാല്‍ കേന്ദ്രം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. മറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് അഞ്ച് കോടി വാക്‌സിന്‍ വിതരണം ചെയ്തതിലെ ന്യായം എന്താണ്. ഞങ്ങള്‍ക്കുള്ളതെവിടെ, ഇന്ത്യക്കാര്‍ക്ക് എവിടെ, ഞങ്ങള്‍ക്ക് ആദ്യം കിട്ടേണ്ടതല്ലേ, നമുക്ക് ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കരുതെന്ന് അല്ല ഞാന്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ പ്രാധാന്യം ഇന്ത്യക്കാര്‍ക്കാകാണം. – അമരീന്ദര്‍ സിംഗ് പറഞ്ഞു.

കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവസരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയുടെ പ്രശ്‌നമല്ല, മഹാരാഷ്ട്രയില്‍, മഹാരാഷ്ട്രയുടേതില്‍ നിന്ന് വ്യത്യസ്തമാകും കേരളത്തില്‍. ഞങ്ങള്‍ തീരുമാനിക്കാം എവിടെയാണ് വാക്‌സിന്‍ ആവശ്യമെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top