കർഷക സമരത്തിനിടെ ഹരിയാന മുഖ്യമന്ത്രിക്കെതിരെ കടുത്ത തീരുമാനവുമായി പഞ്ചാബ് മുഖ്യമന്ത്രി

ൽഹി : കർഷക സമരത്തിൽ കടുത്ത തീരുമാനവുമായി പഞ്ചാബ് മുഖ്യമന്ത്രി. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ കർഷകരെ ലാത്തികൊണ്ടും ജലപീരങ്കികൊണ്ടും നേരിട്ട ഹരിയാന മുഖ്യമന്ത്രി മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു.

പ്രതിഷേധത്തിന് പിന്നിൽ പ‍ഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗും പഞ്ചാബിലെ കർഷകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആരോപിച്ചിരുന്നു. ഹരിയാന സർക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തിൽ ഇടപെടുകയും നുണ പ്രചരിപ്പിക്കുകയുമാണ് ഖട്ടർ ചെയ്യുന്നതെന്ന് അമരീന്ദർ സിം​ഗ് വിമർശിച്ചു. ലാത്തികൊണ്ടും ജലപീരങ്കികൊണ്ടുമാണ് ഹരിയാന സർക്കാർ പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് നടന്ന ദില്ലി ചലോ എന്ന കർഷക പ്രതിഷേധത്തെ നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു.

Top