പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വെച്ചേക്കും

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നാണ് സൂചന. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.

നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരണോയെന്നാണ് അമരീന്ദര്‍ സിംഗിന്റെ നിലപാട്.

 

Top