കര്‍ഷക സമരം; പഞ്ചാബ് ബിജെപിയില്‍ അതൃപ്തി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ പഞ്ചാബ് ബിജെപിയില്‍ അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാന്‍ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാത്തതിലാണ് നേതൃത്വത്തിന് അതൃപ്തി. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ഷക സമരം തിരിച്ചടി നല്‍കിയേക്കുമെന്നും സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിജെപി നേതാക്കള്‍ പാര്‍ട്ടി അകാലി ദളില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലും പ്രതികരിച്ചു.

അതിനിടെ ദില്ലിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ പശ്ചാത്തലത്തില്‍ ദില്ലി യുപി അതിര്‍ത്തിയായ നോയിഡയില്‍ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. ട്രാക്ടര്‍ റാലിയുടെ സഞ്ചാരപാത കര്‍ഷകര്‍ ഇന്ന് തീരുമാനിച്ചേക്കും. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

 

Top