ബിജെപി ഫേസ്ബുക്ക്പോസ്റ്റില്‍ സമരരംഗത്തെ കര്‍ഷകന്റെ ചിത്രം

അമൃത്സര്‍:പഞ്ചാബ് കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി ഉപയോഗിച്ചത് സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകന്റെ ചിത്രം. കാര്‍ഷിക പ്രക്ഷോഭവുമായി അടുത്ത ബന്ധമുള്ള കര്‍ഷകനായ ഹര്‍പ്രീത് സിങ്ങിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനായി ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്. ഹര്‍പ്രീത് സിങ്ങിന്റെ ചിത്രത്തിനൊപ്പം താങ്ങുവിലയും സര്‍ക്കാര്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ വാങ്ങുന്നതിനെ സംബന്ധിച്ച വിവരങ്ങളും പോസ്റ്റില്‍ കാണാം. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളാണ് തന്നോട് ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പറഞ്ഞതെന്ന് ഹര്‍പ്രീത് സിങ്ങ് പറഞ്ഞു. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ഇദ്ദേഹം. ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് അത് അസ്വസ്ഥതയുണ്ടാക്കിയെന്ന് സിംഗ് വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്ന് ബിജെപി പഞ്ചാബ് വക്താവ് ജനാര്‍ദ്ദന്‍ ശര്‍മ പ്രതികരിച്ചു.

Top