ഐ.പി.എൽ ; കൊൽക്കത്തയെ മലർത്തിയടിച്ച് പഞ്ചാബ്

ഷാർജ; ഷാർജയിൽ നടന്ന ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. എട്ടു വിക്കറ്റിനാണ് കിങ്‌സ് ഇലവന്റെ വിജയം. ഈ ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് പോയിന്റ് പട്ടികയിൽ ആദ്യ നാലാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് പഞ്ചാബ് അടിച്ചെടുത്തത്.

കൊൽക്കത്തയായിരുന്നു ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്, മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് സാവധാനത്തിൽ ആണ് തുടങ്ങിയത്. പിന്നീട് ഗെയിലിന്റെ വരവ് കൂടി ആയപ്പോൾ കളിയുടെ ഫോം മാറുകയായിരുന്നു.

Top