ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ ജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 53 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവിലാണ് അനായാസ വിജയം സ്വന്തമാക്കിയത്.

ഡല്‍ഹിയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിങ്സ് പാഴായി. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട പഞ്ചാബിനെ പൂരനും മാക്സ്വെല്ലും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഗെയ്‌ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

തുടര്‍ച്ചായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പോരാട്ടം കൊണ്ടാണ് ഡല്‍ഹിഅഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 164 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളില്‍ സെഞ്ചുറി നേടുന്നത്

Top