പഞ്ചാബിന് ബാറ്റിങ്ങ് തകര്‍ച്ച; എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്

kings

ന്യൂഡല്‍ഹി: ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു കനത്ത ബാറ്റിങ്ങ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.

മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്നതാണു പഞ്ചാബിനു തിരിച്ചടിയായത്. 34 റണ്‍സ് നേടിയ കരുണ്‍ നായരാണു കിംഗ്‌സ് ഇലവന്‍ ടോപ് സ്‌കോറര്‍. കെ.എല്‍.രാഹുല്‍(23), മായങ്ക് അഗര്‍വാള്‍(21), ഡേവിഡ് മില്ലര്‍(26) എന്നിവര്‍ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെറ്ററന്‍ താരം യുവരാജ് സിംഗിനു 14 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്.

ഡല്‍ഹിക്കായി ലിയാം പ്ലങ്കറ്റ് 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ടും ഡാനിയല്‍ ക്രിസ്റ്റ്യന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.

Top