Punjab attack is warning to Narendra Modi

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കംവെക്കുന്ന ചരിത്രം ആവര്‍ത്തിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് സന്ദര്‍ശനത്തിനും ചര്‍ച്ചക്കും പിന്നാലെ പഞ്ചാബിലെ വ്യോമസേന കേന്ദ്രത്തിനു നേരെ ഭീകരാക്രമണം നടത്തി പാക് ഭീകരരുടെ തിരിച്ചടി.

terro

ഇന്ത്യന്‍ വിദേശനയവും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും അഭിപ്രായവും മുഖവിലക്കെടുക്കാതെ അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങും വഴി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് നവാഫ് ഷെരീഫിന്റെ പേരക്കുട്ടിയുടെവിവാഹത്തില്‍ പങ്കെടുത്ത് ചര്‍ച്ച നടത്തിയ മോദിക്കുള്ള തിരിച്ചടിയായാണ് ആക്രമണത്തെ നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

terror3

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാന ചര്‍ച്ച നടത്തുമ്പോഴെല്ലാം ആക്രമണം നടത്തി അവ തകര്‍ക്കുന്നത് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും സൈന്യത്തിന്റെയും ഭീകരരുടെയും തന്ത്രമാണ്. മോദിയുടെ പാക് സന്ദര്‍ശനത്തില്‍ പാക് സൈന്യം അതൃപ്തി അറിയിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി ഹാഫിസ് സയീദ് കടുത്ത വിമര്‍ശനമാണ് നടത്തിയത്.

നേരത്തെ പ്രധാനമന്ത്രി വാജ്‌പേയി അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലെത്തി മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫുമായി സമാധാന ചര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് കാര്‍ഗിലില്‍ ഇന്ത്യക്കെതിരെ യുദ്ധം നടത്തി പാക് സൈന്യം തിരിച്ചടിച്ചത്. മന്‍മോഹന്‍സിങ് പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചപ്പോള്‍ മുംബൈ ഭീകരാക്രമണം നടത്തി അതും തകര്‍ത്തു.

terr2

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യാസൂത്രധാരനായ ഹാഫിസ് സയീദ് അടക്കമുള്ളവരെ പിടികൂടി ശിക്ഷിക്കാതെ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കില്ലെന്ന ഇന്ത്യയുടെ നയം തിരുത്തിയാണ് മോദി പാക് സന്ദര്‍ശനം നടത്തിയത്. ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന മോദിയുടെ പാക് സന്ദര്‍ശനത്തെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസും കടുത്ത ഭാഷയിലാണ് മോദിയുടെ നീക്കത്തെ വിമര്‍ശിച്ചത്.

Top