പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാംഘട്ടം

ഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് മൂന്നാംഘട്ടവും ഇന്നു നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് പോളിങ്. 1304 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവര്‍ക്കെതിരെ കേസെടുത്തു. യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പു നടക്കുന്നത് 59 മണ്ഡലങ്ങളിലാണ്. 627 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

 

Top