പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാന് വീണ്ടും ജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ പൂണേരി പള്‍ട്ടാന് വീണ്ടും വിജയം. കടുത്ത പോരാട്ടത്തിനൊടുവില്‍ യു മുംബൈക്കെതിരെയായിരുന്നു പൂണേരി പള്‍ട്ടാന്റെ ജയം.

മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂണേരി പള്‍ട്ടാന്‍ 33-32 എന്ന സ്‌കോറിലാണ് യു മുംബൈയെ വീഴ്ത്തിയത്. പൂണെയുടെ സൂപ്പര്‍താരം നിതിന്‍ തൊമാര്‍ 13 പോയന്റുകള്‍ നേടി. ഗിരീഷ് എര്‍നാക് ആറ് ടാക്കിള്‍ പോയന്റുകളും നേടി.

മുംബൈയ്ക്കുവേണ്ടി സിദ്ധാര്‍ഥ് ദേശായി 15 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും ജയിക്കാനായില്ല. ആദ്യ പകുതിയില്‍ മുന്നിട്ടുന്ന പള്‍ട്ടാന്മാര്‍ക്കെതിരെ സിദ്ധാര്‍ഥിന്റെ മികവിലാണ് മുംബൈ തിരിച്ചടിച്ചത്.

Top