മാനസിക വിഭ്രാന്തിയുള്ള യുവതി മകളെ കൊലപ്പെടുത്തി

knife

മുംബൈ: പൂനയിൽ മാനസിക വിഭ്രാന്തിയുള്ള യുവതി ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തി. സോഫ്റ്റ് വെയര്‍ എൻജിനീയർ അമിത് പാട്ടീലിന്റെ ഭാര്യ ശ്വേത പാട്ടീലാണ് (36) മകൾ അക്ഷരയെ കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തിയത്. തവരെ കോളനിയിലാണ് സംഭവം.

ജോലി സ്ഥലത്തുനിന്നും യുഎസ്എയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അമിത് വീസ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. വൈകുന്നേരം മകളെയും ഭാര്യയേയും വിമാനത്താവളത്തിലെത്തിക്കാൻ ഭാര്യയുടെ മാതാപിതാക്കളോടും സഹോദരനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉച്ചയോടെ ശ്വേത മകളെ അടുക്കളയിൽ കൊണ്ടുപോയി കൈത്തണ്ട മുറിക്കുകായിയിരുന്നു. രക്തം വാർന്നാണ് കുട്ടി മരിച്ചത്. ശ്വേതയുടെ സഹോദരന്റെ പരാതിയിൽ പോലിസ് കേസെടുത്ത് ശ്വേതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top