ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പൂണെ എഫ്.സിക്ക് തകര്‍പ്പന്‍ വിജയം

pune fc

പൂണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പൂണെ എഫ്.സിക്ക് വമ്പന്‍ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പൂണെയുടെ വിജയം. ആദില്‍ ഖാന്‍, ഡിയാഗോ കാര്‍ലോസ്, രോഹിത് കുമാര്‍ എന്നിവരാണ് പൂണെയ്ക്കായി ഗോള്‍ നേടിയത്.

ഇതോടെ 11 കളിയില്‍ നിന്നും 19 പോയിന്റുമായി പട്ടികയില്‍ പൂണെ മൂന്നാം സ്ഥാനത്തായി. പത്ത് കളികളില്‍ നാലാമത്തെ തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

30ആം മിനിറ്റില്‍ ആദില്‍ ഖാനാണ് പൂണെയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 59ആം മിനിറ്റില്‍ കാര്‍ലോസിലൂടെ രണ്ടാം ഗോളും 77ആം മിനിറ്റില്‍ രോഹിതിലൂടെ മൂന്നാം ഗോളും പൂണെ സ്വന്തമാക്കി.

Top